തൊടുപുഴ: കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ തുടര്‍ വിദ്യാഭ്യാസത്തിന് അനന്തമായ സാധ്യതയാണുള്ളതെന്നും ഇടയ്ക്ക് പഠനം മുടങ്ങിയവര്‍ ഇത് പ്രയോജനപ്പെടുത്തണമെന്നും മന്ത്രി എന്‍. ഷംസുദ്ദീന്. ജില്ലയിലെ തുല്യതാ കോഴ്സുകളുടെ രജിസ്ട്രേഷന് കാമ്പയിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ കാരണങ്ങളാല്‍ വിദ്യാഭ്യാസം നേടാന്‍ കഴിയാതെപോയവര്‍ക്ക് സാക്ഷരതാമിഷന്റെ നാലാംതരം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള തുല്യതാ കോഴ്സുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. തുടര്‍ന്ന് വിവിധ സര്‍വകലാശാലകളുടെ റഗുലര്‍, വിദൂര ഡിഗ്രി കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കാനും അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ സാക്ഷരതാ മിഷന് തയാറാക്കിയ പോസ്റ്ററും മന്ത്രി പ്രകാശനം ചെയ്തു.
ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു. സിറിയക് തോമസ് എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, നഗരസഭാ ചെയര്പേഴ്സന് സാബിറ ജലീല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എ. മുഹമ്മദ് അന്‍ഷാദ്, രാജീവ് ഭാസ്കര്‍, പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീര്‍, ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട്, സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം.അബ്ദുള്‍കരീം, എഴുത്തുകാരന് ബാബു എബ്രാഹം തുടങ്ങിയവർ പ്രസംഗിച്ചു.